ഞാൻ മുനവ്വർ ഒമർ
(മുന്ന ആലാപ്)
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ നാട് തൃശ്ശൂർ ആ തൃശ്ശൂർജില്ലയിൽ തേവരുടെ നാടായ തൃപയാറാണ് സ്വദേശം
പൂരപ്രേമി മേള പ്രേമി ആന പ്രേമി എന്നൊക്കെ ദുഷ്പേര് പണ്ടേ ഉണ്ട് ,
1977 dec 15 ന് ഭൂജാതനായി
യാത്രകൾ കഥകൾ പാട്ടുകൾ പാട്ട് പാടാൻ അഭിനയിക്കാൻ ഒക്കെ ഇഷ്ടാണ്
ഇടക്ക് Dance ഒക്കെ ചെയ്യും
എങ്ങനെ എന്ന് ചോദിക്കരുത്
വല്ലാത്ത ഒരു ഹിക്മത്താണ് അത്,
സൗഹ്യദങ്ങളോടാണ് പ്രണയം ,
വേറെ പ്രണയത്തെ കുറിച്ച് പറഞ്ഞാ ശരിയാകില്ല,
മക്കൾടെ അമ്മ കരാട്ടെക്കാരി ആണ്,
ശബ്ദ തൊഴിലാളി ആണ് by profession അതായത് voice ആർട്ടിസ്റ്റ്,സ്വന്തമായി ഒരു voice സ്റ്റൂഡിയോ ഉണ്ട്,
Munna Alaap എന്നാണ് professional name ,പിന്നെ
പാട്ടും പാടും അധികവും Hindi Classics അതും റഫി സാബ് കിഷോർദ ഏറെ ഇഷ്ടം ,അല്ല പ്രണയം,പാടി കേൾപ്പിക്കണോ ? ആ പിന്നെ ആവാം
കുടുംബം ഭാര്യ അൻസി , മക്കൾ ആമി ,ആച്ചി
കുഞ്ഞു ജീവിതം സുഖദുഃഖ സമ്മിശ്രം
മനോഹരം മധുരം
പിന്നെ RJ ഇഷ്ടാണ് സംസാരിക്കാൻ മിണ്ടാൻ പറയാൻ പറയിപ്പിക്കാൻ
അത്ര ഒക്കെ ഉള്ളൂ
നല്ലവനുക്ക് നല്ലവൻ
കെട്ടവനുക്ക് ?
നല്ലവൻ തന്നെ
ചുമ്മാ എന്തിനാ
അപ്പാൾ
Love u allz
സ്നേഹ നമസ്കാരം
ശുഭം